1.180 കി.ഗ്രാം കഞ്ചാവും, 2.3403 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
ശാര്‍ക്കര കൂന്തള്ളൂര്‍ വലിയചിറ ദേശത്ത് എ എസ് ഭവനില്‍ വിനീഷ് (24), കീഴുവിള വില്ലേജില്‍ ആളൂര്‍ ദേശത്ത് ചരുവിള വീട്ടില്‍ അജിത് (27) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം: തലസ്ഥാനത്ത് ചിറയിന്‍കീഴ് നിന്നും 1.180 കി.ഗ്രാം കഞ്ചാവും, 2.3403 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. ശാര്‍ക്കര കൂന്തള്ളൂര്‍ വലിയചിറ ദേശത്ത് എ എസ് ഭവനില്‍ വിനീഷ് (24), കീഴുവിള വില്ലേജില്‍ ആളൂര്‍ ദേശത്ത് ചരുവിള വീട്ടില്‍ അജിത് (27) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 16 ഡബ്ല്യു 2469 ഹോണ്ട ഡിയോ സ്കൂട്ടര്‍, എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ബജാജ് പള്‍സര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ആര് മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.