ലഹരിവസ്തുക്കളുമായി തേഞ്ഞിപ്പലത്ത് രണ്ട് യുവാക്കള്‍ പിടിയില്‍

Update: 2021-03-09 10:19 GMT

തേഞ്ഞിപ്പലം: ലഹരിവസ്തുക്കളുമായി തേഞ്ഞിപ്പലത്ത് രണ്ട് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവും എംഡിഎംഎയുമടക്കം വിവിധ ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പള്ളിക്കല്‍ ചെട്ടിയാര്‍മേട് സ്വദേശികളായ അധികാരത്തില്‍ തെക്കേവളപ്പില്‍ മുഹമ്മദ് ജംഷീര്‍(22), മണ്ണത്താംകുഴി സുബിന്‍(23) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘം പിടികൂടിയത്.

സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട്‌പേരും പിടിയിലായത്.

ഇവരില്‍ നിന്ന് 65 ഗ്രാം കഞ്ചാവും 420 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

അന്വേഷണത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News