ദേശീയപാത കോഴിച്ചെനയില്‍ വാഹനാപകടം; ഗുരുവായൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

മേലേ കോഴിച്ചെന പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ സ്വദേശികളായ, അബ്ദുള്‍ ഹക്കീം (19), മുഹമ്മദ് ഇര്‍ഷാദ് (19) എന്നിവരാണ് മരിച്ചത്.

Update: 2020-01-09 02:42 GMT

കോട്ടക്കല്‍: കാര്‍, ബസ്സുകള്‍ക്കിടയില്‍പെട്ട് കാര്‍ യാത്രികരായ രണ്ടു പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. മേലേ കോഴിച്ചെന പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ സ്വദേശികളായ, അബ്ദുള്‍ ഹക്കീം (19), മുഹമ്മദ് ഇര്‍ഷാദ് (19) എന്നിവരാണ് മരിച്ചത്. പത്രവുമായി പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്‍പിലുണ്ടായിരുന്ന ദീര്‍ഘദൂരയാത്ര ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. എതിര്‍വശത്തു നിന്ന് വന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസ്സിന്റേയും ഇടയില്‍ കാര്‍ അകപ്പെടുകയായിരുന്നു.പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍.

Tags: