നെയ്യാറ്റിന്‍കരയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Update: 2022-11-30 06:15 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News