മലപ്പുറത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2022-08-26 12:37 GMT

മലപ്പുറം: പന്തല്ലൂര്‍ മുടിക്കോട് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ഇരുചക്രവാഹന യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍(20), കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്. രാവിലെ 11 ഓടെ പന്തല്ലൂര്‍ മുടിക്കോട് വച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും പന്തല്ലൂര്‍ ഭാഗത്തേക്ക് വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാണ്ടിക്കാട് അല്‍ അന്‍സാര്‍ കോളജിലെ മതപഠന വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Similar News