അരക്കോടിയോളം വിലവരുന്ന 62 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2023-03-03 16:28 GMT

മലപ്പുറം: അരക്കോടിയോളം വിലവരുന്ന 62 കിലോ കഞ്ചാവുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയിലായി. കോട്ടയം പൂഞ്ഞാര്‍ സ്വദേശി നടക്കല്‍ വീട്ടില്‍ ജോസി സെബാസ്റ്റ്യന്‍, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടില്‍ പ്രകാശ് ജോസ് എന്നിവരെയാണ് 62 കിലോ കഞ്ചാവും കടത്താന്‍ ഉപയോഗിച്ച വാഹനവുമായി പിടികൂടിയത്.

ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തുടനീളം എത്തിച്ചുനല്‍കുന്ന സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലിസും മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാര്‍ഡും ചേര്‍ന്നാണ് മലപ്പുറത്ത് പരിശോധന നടത്തിയത്.

Tags: