ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കള്‍ കാറിടിച്ച് മരിച്ചു

Update: 2021-07-07 06:16 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ വാരം ചതുരക്കിണറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ചതുരക്കിണര്‍ ബസ്സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളായ ബബുലുകശ്യം (26) മോനുകൊശുപ (22) എന്നിവരാണ് മരിച്ചത്. രാത്രി ജോലികഴിഞ്ഞ് കണ്ണൂരില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.


അഞ്ചരക്കണ്ടി ഓടയില്‍ പിടിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ രാജസ്ഥാനിലെ ഡോല്‍പൂര്‍ ജില്ലയിലെ സര്‍മത്ര സ്വദേശികളാണ്. മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രിയില്‍.




Tags:    

Similar News