പുത്തനത്താണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Update: 2022-12-29 01:40 GMT

മലപ്പുറം: പുത്തനത്താണി കുട്ടികളത്താണി- തുവ്വക്കാട് റൂട്ടില്‍ രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കന്‍മനം തുവ്വക്കാട് സ്വദേശി കൊടവട്ടത്തുകുണ്ടില്‍ മുസ്തഫയുടെ മകന്‍ മുബാരിസ് (24), പുല്ലൂര്‍ സ്വദേശി ചെങ്ങണക്കാട്ടില്‍ സല്‍മാന്‍ ഫാരിസ് (32) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സല്‍മാന്‍ ഫാരിസ് സ്വകാര്യബസ്സിലെ ജീവനക്കാരനാണ്. മൃതദേഹം കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍.

Tags:    

Similar News