ചരക്കുലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം.

Update: 2020-02-29 05:39 GMT

തൃശൂര്‍: ദേശീയപാത വലപ്പാട് കുരിശുപള്ളിയില്‍ ചരക്കുലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം.കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ആദ്യം സൈക്കിളിലും പിന്നീട് ബൈക്കിലും ഇടിക്കുകയായിരുന്നു. ഇളങ്കോവനും കസ്തൂരിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. സൈക്കിള്‍ യാത്രികനെ ഗുരുതര പരിക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags: