സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28), വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാന്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2019-12-10 16:16 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28), വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാന്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. 226ാം ബറ്റാലിയനില്‍ ചാര്‍ലി കമ്പനിയിലായിരുന്നു ഷാഹുല്‍ ഹര്‍ഷന്‍. തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ഷാഹുല്‍ ഹര്‍ഷന്‍ ഉള്‍പ്പെടുന്ന സിആര്‍പിഎഫ് സംഘം. അതേ ബറ്റാലിയനിലെ ദീപേന്ദര്‍ യാദവ് എന്ന കോണ്‍സ്റ്റബിള്‍ ആണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവസമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായും പൊടുന്നനെ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




Tags:    

Similar News