നിരോധിത മയക്കുമരുന്നുമായി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

Update: 2022-07-07 08:44 GMT

കണ്ണൂര്‍: കരിവെള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുനിന്ന് നിരോധിത മയക്കുമരുന്ന് പിടികൂടി. സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കരിവെള്ളൂര്‍ അയത്രവയലിലെ കെ അനൂപ് (38), കരിവെള്ളൂര്‍ തെരുവിലെ പി പി വൈശാഖ് (30) എന്നിവരാണ് പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും രണ്ടുഗ്രാം എംഡിഎംഎയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വിപണിയില്‍ ഗ്രാമിന് 4,000 രൂപയോളം വിലവരുന്ന മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഒന്നാണ് എംഡിഎംഎ. സബ് ഇന്‍സ്‌പെക്ടര്‍ സി സി എബ്രഹാം, ബിനീഷ്, ഗിരീഷ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags: