ത്രിപുരയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു; കോണ്‍ഗ്രസ്സിലേക്കെന്ന് സൂചന

Update: 2022-02-07 07:32 GMT

അഗര്‍ത്തല; 2023ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു.  സുദീപ് റോയ് ബര്‍മന്‍, ആഷിഷ് കുമാര്‍ ഷാ എന്നിവരാണ് രാജിവച്ചത്. രണ്ട് പേരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.

'ഞങ്ങള്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. അദ്ദേഹമത് സ്വീകരിച്ചു. പരിശോധനക്കു ശേഷം അദ്ദേഹം നിയമപരമായ നടപടികള്‍ കൈക്കൊള്ളും. ഇന്നുമുതല്‍ ഞങ്ങള്‍ ബിജെപിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് അയച്ചിട്ടുണ്ട്. അദ്ദേഹമത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ- ഷാ പറഞ്ഞു.

'ഞങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. അവിടെനിന്നു തിരിച്ചുവന്നശേഷം രാജിവയ്ക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കും'- ഷാ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

'ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്, ആളുകള്‍ വേദനയിലും പ്രശ്‌നങ്ങളിലും കഷ്ടപ്പെടുന്നു. അതിനിയും സഹിക്കാനാവില്ല. പല കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. ജനാധിപത്യം അപകടത്തിലാണ്, ഒരാള്‍ ഭരിക്കുന്നു, മന്ത്രിമാര്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയില്ല'- റോയ് ബര്‍മന്‍ പറഞ്ഞു. 

Tags:    

Similar News