രണ്ടര കോടി രൂപയുടെ ഹെറോയ്‌നുമായി രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-09-29 10:25 GMT

ഷില്ലോങ്: മേഘാലയയിലെ വെസ്റ്റ് ജയന്തിയ ഹില്‍സില്‍ നിന്നും രണ്ടര കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടുപേരേ പോലിസ് അറസ്റ്റ് ചെയ്തു. കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ സ്വദേശികളായ ചുചുങ് സെര്‍ട്ടോയും താംഗിന്‍ ടൗതാങും ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഫ്രാമര്‍ മെറിലെ ട്രാഫിക് സെല്‍ സമീപം വാഹന പരിശോധനയ്ക്കിടെ ആയിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പിടികൂടല്‍.

512.63 ഗ്രാം ഹെറോയിന്‍ അടങ്ങിയ 50 സോപ്പ് ബോക്സുകളാണ് പിടിച്ചെടുത്തത്. കൂടാതെ, 3,000 കൊറിയന്‍ വോണ്‍, 500 കസാക്കിസ്ഥാന്‍ ടെന്‍ഗെ, 10 മ്യാന്‍മര്‍ ക്യാറ്റ്, 6,775 രൂപയുടെ ഇന്ത്യന്‍ കറന്‍സി, രണ്ടുമൊബൈല്‍ ഫോണുകളും പോലിസ് കണ്ടെടുത്തു.

സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിഎസ്പി ഗിരി പ്രസാദ് വ്യക്തമാക്കി.



Tags: