മാരക ലഹരി മരുന്നുമായി കോട്ടക്കലില്‍ രണ്ടു പേര്‍ പോലിസ് പിടിയില്‍

Update: 2022-03-08 13:44 GMT

കോട്ടക്കല്‍; മാരക ലഹരി മരുന്നുമായി ഒതുക്കുങ്ങള്‍ ചെറുകുന്നില്‍ വച്ച് രണ്ട് പേരെ കോട്ടക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. വില്‍പ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ഷമീര്‍, നെയ്യാറ്റിന്‍കരയിലുള്ള ഷജിമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി കെ സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കോട്ടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ എസ്‌ഐ പ്രിയന്‍, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്‌ഐ ഗിരീഷ്, ദിനേഷ് ഐ കെ, മുഹമ്മദ് സലീം, ആര്‍ ഷഹേഷ്, ജസീര്‍ കെ കെ, സിറാജ്ജുദ്ദീന്‍, വിശ്വനാഥന്‍, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.

Tags:    

Similar News