കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്യൂഷന്‍ ക്ലാസ്; രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂനിവേഴ്‌സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-04-29 07:49 GMT

മലപ്പുറം: കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂനിവേഴ്‌സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്. കൊവിഡ് ബാധിച്ച വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതര്‍ കണ്ടെത്തി.

സംഭവത്തില്‍ കലക്ടര്‍, ഡിഎംഒ, സിഡബ്യുസി ചെയര്‍മാന്‍ എന്നിവര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. സെന്ററിലെ മുഴുവന്‍ കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞ് വിടാന്‍ പോലിസ് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കല്‍ സിഐ എം സുജിത്ത് വ്യക്തമാക്കി.

Tags:    

Similar News