ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്‌റാനില്‍ പ്രതിഷേധം

Update: 2025-06-18 09:54 GMT
ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്‌റാനില്‍ പ്രതിഷേധം

തെഹ്‌റാന്‍: തെഹ്‌റാനിലെ ഫലസ്തീന്‍ സ്‌ക്വയറില്‍ പ്രതിഷേധം. ഇറാന്റെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഈക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് പ്രതിഷേധം. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ വാഷിങ്ടണ്‍ നടത്തുന്ന തുടര്‍ച്ചയായ ഇടപെടലുകളെ പ്രതിഷേധക്കാര്‍ ശക്തമായി അപലപിച്ചു.

ഇറാനിലുടനീളം ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധക്കാര്‍ ശക്തമായി വിമര്‍ശനമുന്നയിച്ചു. പരമാധികാര പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും ഉന്നത സൈനിക കമാന്‍ഡര്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍, നിരപരാധികളായ സാധാരണക്കാര്‍ എന്നിവരെ കൊലപ്പെടുത്തിയ നടപടികളും ഇസ്രായേലി ക്രൂരതയുടെ സമീപകാല ഉദാഹരണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടി. ഇറാനിയന്‍ പതാകകളും പരമോന്നതനേതാവിന്റെ ഛായാചിത്രങ്ങളും വഹിച്ചുകൊണ്ട് നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്.

Tags:    

Similar News