ഇറാനുമായി കരാറിലെത്തുന്നതുവരെ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപ്
വാഷിങ്ടണ്‍: തെഹ്റാനുമായി ഒരു കരാറിലെത്തുന്നതുവരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അമേരിക്ക പിന്‍വലിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഒരാഴ്ച മുമ്പ് ആരംഭിച്ച ഉപരോധം ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. ഈ പോരാട്ടത്തില്‍ യുഎസ് വളരെ മുന്നിലാണെന്നും ട്രംപ് വാദിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.