അമേരിക്കയുടെ പങ്കാളിത്തമില്ലാതെ ഇറാന്‍ പുതിയൊരു പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് അര്‍ഥശൂന്യമെന്ന് ട്രംപ്
വാഷിങ്ടണ്‍: താനില്ലാതെ ഇറാന്‍ പുതിയ സുപ്രീം നേതാവിനെ തിരഞ്ഞെടുക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ അമേരിക്കയുടെ പങ്ക് അനിവാര്യമാണെന്നും അമേരിക്കന്‍ പങ്കാളിത്തമില്ലാതെ അങ്ങനെ ചെയ്യുന്നത് സമയം പാഴാക്കലാണെന്നുമാണ് ട്രംപിന്റെ വാദം.
അമേരിക്കയുടെ പങ്കാളിത്തമില്ലാതെ ഇറാന്‍ പുതിയൊരു പരമോന്നത നേതാവിനെ തിരഞ്ഞെടുത്താല്‍ അത് അര്‍ത്ഥശൂന്യമാകുമെന്ന് ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ പിന്‍ഗാമിയായി പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ അത് അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
പുതിയ നേതാവ് പഴയ നേതൃത്വത്തിന്റെ നയങ്ങള്‍ തുടര്‍ന്നാല്‍, വരും വര്‍ഷങ്ങളില്‍ യുഎസും ഇറാനും മറ്റൊരു സംഘര്‍ഷം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ കഴിയുന്ന ഒരു നേതാവിനെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നാണ് ട്രംപിന്റെ മറ്റൊരു വിശദീകരണം.