ഇറാന്റെ പരമോന്നത നേതാവാകാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന വിചിത്ര വാദവുമായി ട്രംപ്

Update: 2026-03-26 09:42 GMT

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാന്‍ അവിടുത്തെ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന വിചിത്ര വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ഒരു ചടങ്ങിലാണ് പരാമര്‍ശം. തന്നോട് അനൗദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടെന്നും ആവശ്യം താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് ട്രംപ് പറയുന്നത്.

'നിങ്ങള്‍ അടുത്ത പരമോന്നത നേതാവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഇറാന്‍ പറഞ്ഞു, വേണ്ട, നന്ദി. എനിക്കത് ആവശ്യമില്ല' എന്നാണ് മറുപടി നല്‍കിയതെന്നാണ് ട്രംപ് പറയുന്നത്. ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിന്റെ ഈ വാദങ്ങള്‍ ഇറാന്‍ ഔദ്യോഗികമായി തന്നെ നിഷേധിച്ചിട്ടുണ്ട്. അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. ട്രംപ് തന്നോട് തന്നെയാണോ ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫാഖാരി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദം.

Tags: