ട്രംപിന് സമാധാന നൊബേല്‍ ഇല്ല; മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്‌കാരം

Update: 2025-10-10 09:19 GMT

വാഷിങ്ടണ്‍: ട്രംപിന് സമാധാന നൊബേല്‍ ഇല്ല. ഇപ്രാവശ്യത്തെ സമാധാന നൊബേല്‍ പുരസ്‌കാരം വെനുസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക്. സമാധാന നൊബേല്‍ തനിക്കെന്ന് ആവര്‍ത്തിച്ച് ട്രംപ് പറയുന്നിതിനിടെയാണ് പ്രഖ്യാപനം. ട്രംപിന്റെ അവകാശവാദം നൊബേല്‍ കമ്മിറ്റി തള്ളുകയായിരുന്നു.

വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. അതേസമയം, വെനുസ്വേലയിലെ നിക്കോളാസ് മധുറോ സര്‍ക്കാരിനെ യുഎസ് പിന്തുണയോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നയാളാണ്മരിയ കൊരീന മച്ചാഡോ. നൊബേല്‍ പുരസ്‌കാരം കിട്ടുന്ന 20-ാമത്തെ വനിതയാണ് ഇവര്‍




Tags: