മിനിബസ്സില്‍ ട്രെയിനിടിച്ച് 29 മരണം

ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ഷാ ഹുസൈന്‍ എക്‌സ്പ്രസ് മിനിബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Update: 2020-07-03 12:54 GMT

കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രൊവിശ്യയില്‍ സിഖ് തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസില്‍ ട്രെയിനിടിച്ച് 29 പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ നാന്‍കാനാ സാഹിബിലെ സിഖ് തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും പെഷവാറിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്. കറാച്ചിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം.ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ഷാ ഹുസൈന്‍ എക്‌സ്പ്രസ് മിനിബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയറെസസ്‌പെന്റ് ചെയ്തു. ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ആവശ്യപ്പെട്ടു.


Tags:    

Similar News