ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്റെ കാലുകള്‍ അറ്റു

Update: 2025-08-02 06:10 GMT

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന് ഗുരുതരപരിക്ക്. ഇയാളുടെ കാലുകള്‍ അറ്റുവെന്നാണ് റിപോര്‍ട്ടുകള്‍. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) പരിക്കേറ്റത്.

കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്ത സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്സ്പ്രസ് ട്രെയിനില്‍നിന്ന് ശിവശങ്കര്‍, കൊയിലാണ്ടിയിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടുകയായിരുന്നു. നിലവില്‍ ശിവശങ്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയില്‍ ചികില്‍സയിലാണ്.

Tags: