കൊണ്ടോട്ടി-കൂട്ടിലങ്ങാടി പാതയില്‍ ഗതാഗത നിയന്ത്രണം; ട്രാഫിക് ബ്ലോക്കിന് സാധ്യത
ഇതുവഴി വരുന്ന വാഹനങ്ങള്‍ മലപ്പുറം-വേങ്ങര-കൂരിയാട്-യൂണിവേഴ്സിറ്റി-രാമനാട്ടുകര റൂട്ടിലൂടെയാണ് പോകേണ്ടത്.
കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കൊണ്ടോട്ടി മുതല്‍ കൂട്ടിലങ്ങാടി വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ഈ റൂട്ടില്‍ ഇന്നു മുതല്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണ് നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങള്‍ മലപ്പുറം-വേങ്ങര-കൂരിയാട്-യൂണിവേഴ്സിറ്റി-രാമനാട്ടുകര റൂട്ടിലൂടെയാണ് പോകേണ്ടത്. എയര്‍പോര്‍ട്ട് യാത്രക്കാരെയും ബ്ലോക്ക് ബാധിക്കാനിടയുണ്ട്.