തിരൂര്‍: എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി

Update: 2021-06-03 08:12 GMT

തിരൂര്‍: എസ്ഡിപിഐയുടെ നിറമരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. പ്രദേശത്തെ ആയിരത്തില്‍പ്പരം കുടുബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.

പാര്‍ട്ടി പഞ്ചായത്ത് പ്രസിഡണ്ട് യാഹൂ വിതരണം ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന ഈ കാലത്ത് താങ്ങായി എസ്ഡിപിഐ ഇത്തരം പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സജീവമായി രംഗത്ത് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

സുലൈമാന്‍, സലാം, ശറഫു ഹാജി, അന്‍വര്‍ സാദത്ത് പതംബാട്, കാദര്‍, അന്‍വര്‍ വള്ളിക്കാഞ്ഞിരം എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News