ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ക്ഷേത്രപൂജാരി മരിച്ചു

Update: 2022-12-26 05:17 GMT

കൊല്ലം: വെള്ളിമണില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ക്ഷേത്രത്തിലെ പൂജാരി മരിച്ചു. ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരി വെള്ളിമണ്‍ പെഴുംതുരുത്ത് സ്വദേശി ജിഷ്ണു (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വെള്ളിമണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം. കുണ്ടറ പോലിസ് കേസെടുത്തു.

Tags:    

Similar News