മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ആരാധനാലയങ്ങളില്‍ 5 പേരിലധികം പാടില്ല

കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്

Update: 2021-04-23 09:26 GMT

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ 5 പേരിലധികം പാടില്ലെന്ന് കലക്ടര്‍ ഉത്തരവിറക്കി. കലക്ടറേറ്റില്‍ ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് തീരുമാനം. കൊവിഡിന്റെ ഒന്നാംഘട്ടത്തിലുണ്ടായതിന് സമാനമായ നിയന്ത്രണങ്ങളാണ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ വീണ്ടും ഏര്‍പ്പെടുത്തിയിട്ടുള്ളത്.


മതപരമായ ചടങ്ങുകളില്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിനാണ് നിയന്ത്രണം. കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെ ഇന്ന് 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി.




Tags: