വയനാട് മീനങ്ങാടിയില്‍ ഭീതി പടര്‍ത്തിയ കടുവ പിടിയില്‍

Update: 2022-11-17 09:01 GMT

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഭീതി പടര്‍ത്തിയ കടുവ പിടിയിലായി. കുപ്പമുടി എസ്‌റ്റേറ്റ് പൊന്‍മുടി കോട്ടയിലെ കൂട്ടിലാണ് പത്തുവയസുള്ള പെണ്‍കടുവ കുടുങ്ങിയത്. വനപാലക സംഘവും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചേര്‍ന്ന് കടുവയെ ബത്തേരിയിലെ മൃഗപരപാലന കേന്ദ്രത്തിലേക്ക് മാറ്റി. മീനങ്ങാടിയില്‍ ഏറെ ദിവസങ്ങളായി പരിഭ്രാന്തി പരത്തിയ കടുവയാണ് കൂട്ടിലായത്. കടുവ ഒരുമാസത്തിനുള്ളില്‍ 20ലധികം വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. റോഡ് ഉപരോധവും നടത്തിയിരുന്നു.

Tags: