പാലക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി; വളര്‍ത്തുനായയെ കൊന്നു

Update: 2023-02-22 07:50 GMT

പാലക്കാട്: കള്ളിയമ്പാറയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പ്രദേശവാസിയായ ജയേഷിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നു. 100ല്‍ അധികം വീടുകളുള്ള പ്രദേശത്തെ പുലിയുടെ സാന്നിധ്യം കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പും ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Tags:    

Similar News