തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം

Update: 2022-04-29 17:11 GMT

തൃശൂര്‍: മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഢിയോടെ തൃശൂര്‍ പൂരം നടത്തുന്നതിന് തീരുമാനമായി. പൂരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ മോണിറ്ററി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

പൂരത്തിന് രജിസ്റ്റര്‍ ചെയ്ത ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ഘടകപൂരങ്ങള്‍ക്ക് എഴുന്നള്ളിപ്പിന് അനുവദിക്കാം. എമര്‍ജന്‍സി വളണ്ടിയര്‍മാര്‍ക്ക് ഐഡി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള ലിസ്റ്റ് വെറ്റിനറി വിഭാഗം മെയ് രണ്ടിനകം പൊലീസിന് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എലിഫന്റ് സ്‌ക്വാഡിനെ എലിഫന്റ് എമര്‍ജന്‍സി വളണ്ടിയര്‍മാരായി പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കും. ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മെയ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

യോഗത്തില്‍സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഉഷാറാണി, െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി,എസ്പിസിഎ മെമ്പര്‍ ഡോ പി ബി ഗിരിദാസ്, എഡബ്ല്യുബിഐ നോമിനി എം എന്‍ ജയചന്ദ്രന്‍, കെ എഫ് സി സി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, എഐടിയുസി സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പന്‍, സംസ്ഥാന ആന തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി എം സുരേഷ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News