ലീഗ് പ്രവര്‍ത്തകരുടെ വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ലീഗ് പ്രവര്‍ത്തകരായ വി പി ഷമീദ്, ഇര്‍ഷാദ് അയ്യനാരി പാലക്കുറ്റി, അനിഫ മേലെ പുതുക്കുന്നത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂളക്കോട് ജിഎല്‍പി സ്‌കൂളിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
സ്‌ഫോടനത്തില്‍ വാഹനത്തിന്റെ മുകള്‍ഭാഗം തകര്‍ന്നു. സംഭവത്തിന് പിന്നാലെ കാര്‍ ടാര്‍പോളിന്‍കൊണ്ട് മൂടി മാറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.