കൊച്ചിയില്‍ നിന്ന് കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാനായി പോയപ്പോള്‍ ഒമിനി വാനിലെത്തിയ ആളുകള്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ അടയ്ക്കുകയായിരുന്നെന്നാണ് കുട്ടികള്‍ പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ കുട്ടികളുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെന്നാണ് പോലിസ് പറയുന്നത്.
എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികളെ ഇന്നലെയാണ് കാണാതായത്. മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് മുഹമ്മദ് അഫ്രദ്, ആദില്‍ മുഹമ്മദ് എന്നിവര്‍. മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്. കുട്ടികള്‍ റെയില്‍വെ സ്‌റ്റേഷനില്‍ കറങ്ങിനടക്കുകയായിരുന്നു. വാര്‍ത്ത കണ്ട ഓട്ടോഡ്രൈവറാണ് കുട്ടികളെ തിരിച്ചറിഞ്ഞ് പോലിസില്‍ വിവരമറിയിക്കുന്നത്. കുട്ടികള്‍ വീട്ടില്‍ നിന്നു പണവുമായാണ് പോയതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.എന്നാല്‍ പണം കണ്ടെത്താനായിട്ടില്ല.