കോഴിക്കോട് ജില്ലയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്

Update: 2021-09-23 14:51 GMT

കോഴിക്കോട്: കോഴിക്കോട് സമ്പൂര്‍ണ്ണ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജില്ലയെന്ന ലക്ഷ്യം ഉടനെ കൈവരിക്കുന്നതിന് 18 വയസ്സിനു മുകളില്‍ പ്രായമുള്ളതും വാക്‌സിനെടുക്കാത്തവരുമായ എല്ലാവരും ഉടന്‍ വാക്‌സിനെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു.

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ സെന്ററുകള്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ലഭ്യമാണ്. അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് അനുയോജ്യമായ തിയ്യതിയും സമയവും നിശ്ചയിച്ച് വാക്‌സിനെടുക്കാം.

കോഴിക്കോടിനെ കൊവിഡ് മുക്ത ജില്ലയാക്കുന്നതിനും സമ്പൂര്‍ണ്ണ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിനും എല്ലാവരുടെയും സഹകരണമുണ്ടാകണമന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ത്ഥിച്ചു. 

Tags: