ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ നേരമില്ലെന്ന് തോമസ് ഐസക്ക്

Update: 2022-07-18 14:47 GMT

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവാന്‍ നേരമില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഉച്ചയ്ക്കുശേഷം ഇ മെയില്‍ വഴിയാണ് ഇഡി നോട്ടീസ് ലഭിച്ചത്. ഇഡി എന്ത് അന്വേഷിക്കാനാണ്, എന്താണ് കണ്ടെത്തിയതെന്ന് മനസ്സിലാവുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും അതിനാലാണ് ഇഡിയുമായി രംഗത്തിറിങ്ങിയിരിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാവണമെന്നാണ് ഐസക്കിനുള്ള ഇഡി നിര്‍ദേശം. കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News