തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്; എന്‍ഡിഎ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചട്ടംലംഘിച്ച്: സിപിഎം ഹൈക്കോടതിയിലേക്ക്

നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്

Update: 2025-12-26 13:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍, ഡെപ്യൂട്ടി മേയര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചട്ടലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം. വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ആവശ്യം. മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭരണഘടനാ ലംഘനം നടത്തി സത്യപ്രതിജ്ഞ ചെയ്ത 20 എന്‍ഡിഎ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഎം പറയുന്നു.

ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. മേയര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം ഉയര്‍ത്തിയെങ്കിലും വാരണാധികാരി ഇക്കാര്യം തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടിയിലേക്ക് കടക്കുന്നത്. നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക് ആരോപിച്ചു.

Tags: