പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തിന് അനുമതി നിഷേധിച്ചതായി ബിജെപി പരാതി

Update: 2021-03-30 12:13 GMT

തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത്് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരിപാടിക്ക് സ്ഥലം അനിവദിക്കുന്നില്ലെന്ന് ബിജെപി പരാതി. പരിപാടി നടത്താന്‍ തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് ബിജെപിയുടെ പരാതി. സ്ഥലം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കുന്നത് അനന്തമായി കാലതാമസമുണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മറ്റൊരിടവും ലഭ്യമാവാതെ വന്നതോടെ ബിജെപി, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Tags: