എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല; യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Update: 2025-12-16 05:02 GMT

കോട്ടയം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതൃത്വം അരറിയിച്ചു. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു.തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനവുമായി സംബന്ധിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അത് രാഷ്ട്രീയ തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. യുഡിഎഫിലേയ്ക്ക് ഒരാളെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അതൊക്കെ സമയാ സമയത്ത് കൂടിയാലോചിച്ച് തീരുമാനിക്കും അതിന് നേതൃത്വം ഉണ്ട്. കൂടിയാലോചനകളുണ്ട്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ കഴിയുന്ന നേതൃത്വം ഇവിടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: