ഡല്‍ഹിയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്ല; കെജ്രിവാളിനെതിരേ വിമര്‍ശനവുമായി ഉവൈസി

Update: 2021-10-20 11:19 GMT

ന്യൂഡല്‍ഹി: ഒഖ്‌ല മേഖലയില്‍ ആശുപത്രി നിര്‍മിക്കാത്തതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ വിമര്‍ശവുമായി അസദുദ്ദീന്‍ ഉവൈസി. ഏതാനും ട്വീറ്റുകളിലൂടെയാണ് ഉവൈസിയുടെ വിമര്‍ശനം.

ഡല്‍ഹിയില്‍ മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഒഖ്‌ല. മതപരമായ പരിഗണന കൂടാതെ വികസനപ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഒഖ്‌ല ആശുപത്രി സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളെയും ഉവൈസി വിമര്‍ശിച്ചു.

''എഎപിയുടെ ദേശഭക്തി സിലബസ്: ഒഖ്‌ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്ല. പക്ഷേ, സന്ദരഖാണ്ഡ വായനയുണ്ട്. പക്ഷേ, കെജ്രിവാളിന്റെ അനുയായികള്‍ പറയുന്നത് അദ്ദേഹം മതപരമായ പരിഗണനകളില്ലാതെ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുന്നുവെന്നാണ്. ഒഖ്‌ലയില്‍ ആശുപത്രിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു''- ജന്ദര്‍മന്ദിറില്‍ മുസ് ലിംകളെ കൊലചെയ്ത സമയത്ത് അതിനെ അപലപിക്കാന്‍ പോലും അരവിന്ദ് കെജ്രിവാള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുസ് ലിംകളില്‍ ഭൂരിഭാഗവും എഎപിക്കാണ് വോട്ട് ചെയ്തത്. ആശുപത്രി മറക്കാം. ജന്ദര്‍മന്ദിര്‍ കൂട്ടക്കൊലയെപ്പോലും അദ്ദേഹം അപലപിച്ചില്ലെന്ന് ഉവൈസി കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ആദ്യം മുസ് ലിംവിരുദ്ധ മുദ്രാവാക്യം മുഴക്കിയ ആറ് പേരെ ജന്ദര്‍ മന്ദിറില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 11ന് അറസ്റ്റ് ചെയ്യപ്പെട്ട അശ്വനി ഉപാധ്യായയെ ജാമ്യത്തില്‍ വിട്ടു.

Tags: