കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോണത്തുകുന്ന് കല്ലിപറമ്പില്‍ കരീം- സാജിത ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (18) ആണ് മരിച്ചത്.കോണത്തുകുന്ന് പുത്തന്‍ചിറ റോഡിലെ തട്ടാന്‍ വളവില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

Update: 2021-04-02 15:46 GMT

മാള: കാറും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരനായ യുവാവ് മരിച്ചു. കോണത്തുകുന്ന് കല്ലിപറമ്പില്‍ കരീം- സാജിത ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (18) ആണ് മരിച്ചത്.കോണത്തുകുന്ന് പുത്തന്‍ചിറ റോഡിലെ തട്ടാന്‍ വളവില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

അഫ്‌സല്‍ കോണത്തുകുന്നില്‍ നിന്നും പുഞ്ചപറമ്പിലുള്ള വീട്ടിലേക്കും കാര്‍ എതിര്‍ ദിശയില്‍ നിന്നും കോണത്തുകുന്ന് ഭാഗത്തേക്കും വരികയായിരുന്നു. കാര്‍ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ അഫ്‌സലിനെ ഉടന്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ശനിയാഴ്ച പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഖബറടക്കം കരൂപ്പടന്ന ജൂമാമസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍: നിസാം, നസീമ.

Tags:    

Similar News