കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചുങ്കപ്പാറ അല്‍ഫെയര്‍ ഷോപ്പിങ് സെന്റര്‍ ഉടമ കടമ്പാട്ട് വീട്ടില്‍ ഹുസൈന്റെ മകന്‍ നെബില്‍ ഹുസൈന്‍ (28) ആണ് മരിച്ചത്.

Update: 2020-10-10 14:55 GMT

മല്ലപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കപ്പാറ അല്‍ഫെയര്‍ ഷോപ്പിങ് സെന്റര്‍ ഉടമ കടമ്പാട്ട് വീട്ടില്‍ ഹുസൈന്റെ മകന്‍ നെബില്‍ ഹുസൈന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചുങ്കപ്പാറ കോട്ടാങ്ങല്‍ റോഡില്‍ പ്രസ്സ് പടിക്ക് സമീപമാണ് അപകടം. ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും പിതാവിനെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ കൊണ്ട് വിട്ടതിനു ശേഷം തിരികെ കടയിയിലേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം ഉറപ്പിച്ചിരുന്നതാണ്. മാതാവ് റംല ബീവി, സഹോദരി: നസിയ ഹുസൈന്‍. ഖബറടക്കം പിന്നീട് നടക്കും

Tags: