യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാന്‍ കടവിലാണ് സംഭവം. താമരശ്ശേരി സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്.
കോഴിക്കോട്: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാന്‍ കടവിലാണ് സംഭവം. താമരശ്ശേരി സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.