കാബൂള്‍ നിവാസികളോട് സര്‍ക്കാര്‍ വാഹനങ്ങളും ആയുധങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ താലിബാന്‍ നിര്‍ദേശം

Update: 2021-08-29 06:43 GMT

കാബൂള്‍: സ്വന്തം കൈവശം സൂക്ഷിക്കുന്ന വാഹനങ്ങളും ആയുധങ്ങളും വെടിക്കൊപ്പുകളും മറ്റ് സര്‍ക്കാര്‍ വസ്തുക്കളും തിരിച്ചേല്‍പ്പിക്കാന്‍ കാബൂള്‍ നിവാസികളോട് താലിബാന്‍ ആവശ്യപ്പെട്ടു. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഓരാഴ്ചക്കുള്ളില്‍ ഇസ് ലാമിക് എമിറേറ്റ്‌സിന്റെ അതതു വിഭാഗങ്ങളെ തിരിച്ചേല്‍പ്പിക്കണം. തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികളോ ശിക്ഷയോ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

ആഗസ്ത് 15ന് അധികാരം പിടിച്ച താലിബാന്‍ തന്ത്രപ്രധാനമായ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. നാറ്റൊ സൈന്യത്തിന് രാജ്യം വിടാനുളള സമയപരിധി ആഗസ്ത് 31നാണ്. മിക്കവാറും രാജ്യങ്ങള്‍ തങ്ങളുടെ അവസാനത്തെ സൈനികനെയും അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 

Tags:    

Similar News