തൃക്കരിപ്പൂര്‍: ബിജെപിയെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഇരു മുന്നണികള്‍ക്കു ആത്മാര്‍ത്ഥയില്ലെന്നും വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാണിച്ച് വോട്ട് തട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. എസ്ഡിപിഐ വോട്ട് ഭിന്നിപ്പിക്കുന്നു എന്ന് പറയുന്നവര്‍ ചുരുങ്ങിയത് മഞ്ചേശ്വരത്തും നേമത്തുമെങ്കിലും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ തൃക്കരിപ്പൂര്‍ മേഖലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എംടിപി റഫീക്ക് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് പി ലിയാക്കത്തലി, ജില്ലാ സെക്രട്ടറി യു ഷരീഫ്, ജില്ലാ കമ്മിറ്റി അംഗം സിടി സുലൈമാന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി
റൈഹാന അബ്ദുല്ല, മണ്ഡലം ജനറല്‍ സെക്രട്ടറി അസ്ലം വിപി, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള ഹാജി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലിയാക്കത്ത് എജി, ഇസ്ഹാഖ് പിഎം തുടങ്ങിയവര്‍ സംസാരിച്ചു.