500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2021-09-17 16:43 GMT

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ 500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കടപ്പത്ര ലേലം സെപ്റ്റംബര്‍ 21 ന് റിസര്‍വ് ബാങ്കിന്റെ ഫോര്‍ട്ട് ഓഫീസിലെ ഇകുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനവും വിശദ വിവരങ്ങളും finance.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.




Tags: