പൗരത്വ പ്രതിഷേധത്തിന് നേരെ നടന്ന ആക്രമണം കലാപശ്രമമെന്ന് എസ്ഡിപിഐ

കഴിഞ്ഞ ദിവസം കൊയിലാണ്ടി കാവുംവട്ടം പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആര്‍ എസ് എസ് സംഘം ആക്രമിരുന്നു.

Update: 2020-01-12 03:22 GMT

കൊയിലാണ്ടി:പൗരത്വനിയമത്തിനെതിര പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ സംഭവം കലാപം നടത്താനുള്ള ആര്‍ എസ് എസ്സിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കാവുംവട്ടം പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആര്‍ എസ് എസ് സംഘം ആക്രമിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കഴിയുന്നവരെ മണ്ഡലം പ്രസിഡന്റ് കെ കെ ഫൈസലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 25 ന് മുത്താമ്പിയില്‍ നടന്ന ജനകീയ പ്രതിഷേധത്തിലേക്ക് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ബൈക്ക് ഇടിച്ച് കയറ്റി പ്രതിഷേധം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി. ഇത്തരത്തില്‍ ജനകീയ പ്രക്ഷോപങ്ങളെ ആക്രമിച്ച് കീഴ്‌പെടുത്താമെന്നത് വ്യാമോഹമാണെന്നും ഇതിനെ പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News