തൃത്താല: വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരേ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

Update: 2022-02-23 06:20 GMT

തൃത്താല: വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരേ എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ കീഴില്‍ തൃത്താല വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധപരിപാടി പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി ഉദ്ഘാടനം ചെയ്തു.

മാര്‍ച്ചിന് മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനംമൂച്ചി, സെക്രട്ടറി അഷറഫ്, ട്രഷറര്‍ മുസ്തഫ, ഹമീദ് വാലിപ്പുറം, ഫൈസല്‍ തൃത്താല, ഷൗക്കത്ത്, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.

Tags: