പരപ്പനങ്ങാടി: വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Update: 2022-04-01 11:26 GMT

പരപ്പനങ്ങാടി: പാചകവാതക ഇന്ധന വിലവര്‍ധവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്ഡിപിഐ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

മാര്‍ച്ച് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

അവശ്യസാധനങ്ങളുടെ വില ര്‍ധന നിയന്ത്രിക്കാതെ തുടര്‍ഭരണം കിട്ടിയ ഹുങ്കില്‍ സാധാരണക്കാരുടെമേല്‍ അഹങ്കാരം പ്രകടിപ്പിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ഹമീദ് പരപ്പനങ്ങാടി കുറ്റപ്പെടുത്തി.

ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം ചര്‍ച്ചയാവാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ കെ റയില്‍ വിവാദം കത്തിച്ച് നിര്‍ത്തുകയാണ്.

പാചകവാതക ഇന്ധന വില ദിനംപ്രതി കൂട്ടുന്ന മോദി സര്‍ക്കാര്‍ വര്‍ഗീയത ആളിക്കത്തിച്ച് ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടുകയാണന്നും ഇതിനെതിരെ എസ്ഡിപിഐ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ്. കെ. അധ്യക്ഷത വഹിച്ചു. സിക്രട്ടറി സലാം കളത്തിങ്ങല്‍, മണ്ഡലം ജോയിന്റ് സിക്രട്ടറിമാരായ സൈതലവി കോയ, ഇല്യാസ്, മുന്‍സിപ്പല്‍ നേതാക്കളായ വാസു, ടി, അഷ്ഫ്, സിറാജ് കൊടപ്പാളി നേതൃത്വം നല്‍കി.

Tags:    

Similar News