സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

Update: 2021-01-22 06:37 GMT

തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെയാണ് റിപോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയത്. ഇത് തെറ്റായ കീഴ്‌വഴക്കമാണ്. തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ടു നിന്നുവെനന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാല്‍, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. റിപോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്നും റിപോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് വിടുകയാണ് പതിവെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രമേയം പാസാക്കാന്‍ സഭയ്ക്ക് എന്ത് അധികാരമാണെന്നും കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




Tags:    

Similar News