അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമമെന്ന് പ്രധാനമന്ത്രി

Update: 2021-08-17 16:32 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത് സംബന്ധിച്ച് ഉന്നതതല യോഗംചേര്‍ന്നിരുന്നു.

അഫാഗാനിലെ എംബസി ഉദ്യോഗസ്ഥരടക്കമുള്ള 120 പേരെ ഇന്ന് രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. അവരെ വഹിച്ചുകൊണ്ടുള്ള വിമാനം യുഗറാത്തിലെ ജാംനഗറിലെ വ്യമസേന എയര്‍ബേസിലാണ് ഇറങ്ങിയത്. ജാംനഗറിലെത്തിയവര്‍ക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ സി 17 എയര്‍ക്രാഫ്റ്റില്‍ അഫാനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. കാബൂളില്‍ തിരക്കു കൂടിയതിനാല്‍ തജാകിസ്താനിലെ ഐനി എയര്‍ ബേസിലാണ് വിമാനം ഇറക്കിയിരുന്നത്.

അഫ്ഗാനിസ്താനില്‍ നിന്ന് കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ വിമാനം വാടകക്കെടുക്കാനും ആലോചനയുണ്ട്.

കാബൂളിലെ ഇന്ത്യന്‍ എംബസി ഇതുവരെയും അടച്ചുപൂട്ടിയിട്ടില്ല. പ്രാദേശിക ജോലിക്കാരെ വച്ച് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ഇതുവരെ 1,650 പേരാണ് തിരികെയെത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. 

Tags:    

Similar News