അഫ്ഗാനിസ്താനിലെ ജനങ്ങളെ ഉപേക്ഷിക്കാനാവില്ല; ഐക്യരാഷ്ട്രസഭ

Update: 2021-08-16 18:53 GMT

ജനീവ: അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തടയണമെന്നും ഐക്യരാഷ്ട്രസഭ


മേധാവി അന്റോണിയോ ഗുത്തേറഷ്. അഫ്ഗാനിലെ ജനങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭ കൗണ്‍സിലില്‍ പറഞ്ഞു. രാജ്യത്തെ ശത്രുതാപരമായ നടപടികളും ഉടനടി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സര്‍ക്കാറായിരിക്കണം പുതുതായി വരേണ്ടതെന്നും ഐക്യരാഷ്ട്രസഭ മേധാവി നിര്‍ദ്ദേശിച്ചു.


അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കുകളില്‍ ആശങ്കപ്പെടുന്നതായി ഗുത്തേറഷ് പറഞ്ഞു.




Tags:    

Similar News