വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

കോണത്തുകുന്ന് കൊടക്കാപറമ്പ് മഹാദേവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊല്ലംപറമ്പില്‍ കുമാര്‍ (62) ആണ് മരിച്ചത്.

Update: 2019-09-09 10:33 GMT

മാള: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. കോണത്തുകുന്ന് കൊടക്കാപറമ്പ് മഹാദേവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊല്ലംപറമ്പില്‍ കുമാര്‍ (62) ആണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരായിരുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരുപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുമ്പോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലിസ് മേല്‍ നടപടികളെടുത്തു. പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി. ഭാര്യ രന്ത. മക്കള്‍: നീതു, നവ്യ. ലോട്ടറി വില്‍പ്പന നടത്തിയും വേനല്‍കാലത്ത് ഐസ്‌ക്രീം വിറ്റുമാണ് കുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്.




Tags:    

Similar News